കൊച്ചി: ലക്ഷദ്വീപ് എംപിയും എൻസിപി നേതാവുമായ മുഹമ്മദ് ഫൈസലിനെ ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസിയായ ഇഡി. ഫൈസലിന്റെ ഓഫീസിലും വീട്ടിലും ഇഡി പരിശോധന നടത്തുന്നു. ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകൾ എൻഫോഴ്‌സ്‌മെന്റ് ശേഖരിച്ചു.
|
എംപിയുടെ ഡൽഹിയിലെ ഔദ്യോഗിക വസതി, ലക്ഷദ്വപീലെ വീട്, കോഴിക്കോട് ബേപ്പൂരിലുള്ള വ്യാപാര സ്ഥാപനം, കൊച്ചിയിലെ വീട് എന്നിവിടങ്ങളിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.
ലക്ഷദ്വപിൽ നിന്ന് നേരത്തെ ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട് നടത്തിയ അഴിമതിയിൽ മുഹമ്മദ് ഫൈസൽ ഉൾപ്പടെ ചില ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കേസ് എടുത്തിരുന്നു. മത്സ്യം കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയതായി സിബിഐ കണ്ടെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് പരിശോധനയെന്നാണ് ഇഡി പറയുന്നത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





