17
Mar 2024
Mon
17 Mar 2024 Mon
edappal sauhrada koottayma elected office bearers

ദുബായ് : യുഎഇയിലെ എടപ്പാളുകാരുടെ പൊതു വേദി എടപ്പാൾ സൗഹൃദ കൂട്ടായ്മ നിലവിൽ വന്നു. റസാഖ് കരിമ്പിലിനെ പ്രസിഡൻ്റായും അബ്ദുൽകരീമിനെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. സക്കീർ കല്ലിങ്ങലാണ് ട്രഷറർ. മസ്ഹറുദ്ദീൻ, ബഷീർ കെ.ടി എസ് (രക്ഷാധികാരി), മുത്തു (വൈസ് പ്രസി),കുട്ടിമാൻ കരിമ്പിൽ (ജോ. സെക്ര), ഷബീർ ബ്ലോക് (കോഓഡിനേറ്റർ) നൗഷാദ് ഹിലർ
(ജോ.ട്രെഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. എക്സിക്യൂട്ടീവ് മെമ്പർമാരായി വാഹിദ്, യാസിർ, സുലൈമാൻ ,ഷാജു, ശുകൂർ, ഷറഫു, സുധീർ ,റൗഫ് ,ബദറു, ജസീർ ജൈസൽ , ജംഷീർ, അബ്ദുല്ല എന്നിവരെയും തിരഞ്ഞെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എടപ്പാൾ പ്രദേശത്തെ നിരാലംബരുടെ പ്രയാസങ്ങൾക്ക് പരിഹാരമാകുക എന്നതാണ് കൂട്ടായ്മ ലക്ഷ്യമാക്കുന്നത്. മരുന്ന് വാങ്ങാൻ കഷ്ടപ്പെടുന്ന രോഗികൾക്കുള്ള മാസാന്ത സാഹായ ധനം ഉൾപ്പെടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂട്ടായ്മ നടപ്പിലാക്കിയിട്ടുണ്ട്. ഇതിനോടകം ഒരു വീട് നിർമാണം പൂർത്തിയാക്കി കൈമാറുകയും മറ്റൊരു വീടിൻ്റെ നിർമാണം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക