30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
Edavela Babu arrested by Police

ആലുവ സ്വദേശിനിയായ നടി നല്‍കിയ പരാതിയിലെടുത്ത ലൈംഗികാതിക്രമ കേസില്‍ ഇടവേള ബാബു അറസ്റ്റില്‍. രാവിലെ പത്തോടെ ആരംഭിച്ച ചോദ്യം ചെയ്യലിനുശേഷം ഒരു മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കും. സിനിമ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയില്‍ അംഗത്വം ലഭിക്കുന്നതിനുള്ള ഫോറം പൂരിപ്പിക്കുന്നതിനായി ഫ്‌ളാറ്റില്‍ എത്തിച്ചു പീഡിപ്പിച്ചുവെന്നാണ് പരാതി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ ഉള്‍പ്പെടെയുള്ള കേസുകളാണ് ഇടവേള ബാബുവിനെതിരേ എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇടവേള ബാബുവടക്കം ഏഴ് പേര്‍ക്കെതിരെയായിരുന്നു നടി പരാതി നല്‍കിയത്. ജയസൂര്യ, മുകേഷ്, മണിയന്‍പിള്ള രാജു, ഇടവേള രാജു, അഡ്വ. ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരെ നടി ഫേസ്ബുക്കിലൂടെയായിരുന്നു ആദ്യം ആരോപണം ഉന്നയിച്ചത്. നേരത്തേ മുകേഷിനെയും അന്വേഷണസംഘം അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement