വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കനത്ത മഴയെത്തുടര്‍ന്ന് പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് കണക്കിലെടുത്താണ് നടപടി. പ്രഫഷനല്‍ കോളജുകള്‍ക്കും ട്യൂഷന്‍സെന്ററുകള്‍ക്കും അങ്കണവാടികള്‍ക്കും അടക്കം അവധി ബാധകമാണ്. റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കും. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് വയനാടിനു പുറമേ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള മറ്റു ജില്ലകള്‍.
|
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





