23
May 2023
Wed
23 May 2023 Wed

ജിദ്ദ: സൗദി മിനിസ്ട്രി ഓഫ് സ്പോർട്സിന്റെ കീഴിൽ എൽ ക്ലാസിക്കോ സ്പോർട്സ് ഇവൻറ് സംഘടിപ്പിക്കുന്ന എൽ ക്ലാസിക്കോ സൂപ്പർ കപ്പ് 2023 വോളി ബോൾ ടൂർണമെന്റ് മെയ് 25, 26, 27 തീയതികളിൽ അമീർ അബ്ദുല്ല ഫൈസൽ (ഗ്രീൻ ഫീൽഡ് ഇൻഡോർ സ്റ്റേഡിയത്തിൽ ) വച്ച് സംഘടിപ്പിക്കുന്നു. സൗദി അറേബ്യയിലെ പ്രമുഖ ക്ലബുകളായ അൽ അഹ്‍ലി, ഇത്തിഹാദ് ഉൾപ്പടെ ട്രെയിനിങ് മാറ്റ്, അൽ നോർസ്, ടൈഗർ ക്ലബ് , അറബ്‌കോ എന്നീ ആറ് പ്രഗത്ഭ ടീമുകൾ മാറ്റുരയ്ക്കും. പ്രമുഖ ഇന്ത്യൻ ടീമുകൾ ഉൾപ്പെടെയുള്ള ടൂർണമെന്റിന്റെ ഫിക്സ്ചർ പ്രകാശനം ജിദ്ദ കാസബ്ളാങ്ക ഹോട്ടലിൽ വച്ചുനടന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാഴാഴ്ച വൈകുന്നേരം 5 മണിയോടെ തുടങ്ങുന്ന വോളിബാൾ മത്സരങ്ങൾ വ്യാഴം ,വെള്ളി എന്നീ ദിവസങ്ങളിലായി ലീഗ് മത്സരങ്ങളും ശനിയാഴ്ച സെമി ഫൈനൽ മത്സരങ്ങളായിരിക്കുമെന്നു സംഘാടകർ അറിയിച്ചു. ചാംപ്യൻമാർക്ക് 20,000 റിയാൽ പ്രൈസ് മണിയും റണ്ണറപ്പിന് 15,000 റിയാൽ പ്രൈസ് മണിയും നൽകുന്നുണ്ട്. സ്റ്റേഡിയത്തിൽ എത്തുന്ന കാണികൾക്ക് ആകർഷകമായ സമ്മാനങ്ങളും ഒരിക്കിയുട്ടുണ്ട്.

മത്സരങ്ങൾക്കിടയിൽ പ്രവാസ ലോകത്തെ അറിയപ്പെടുന്ന കലാകാരൻമാർ അവതരിപ്പിക്കുന്ന ഇൻഡോ അറബ് കൾച്ചറൽ കലാപരിപാടികൾ ഉണ്ടായിരിക്കുമെന്ന് ജിദ്ദയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ എൽ ക്ലാസിക്കോ സ്പോർട്സ് ഇവൻറ് ഭാരവാഹികൾ അറിയിച്ചു. ടൂർണമെന്റിന് ആശംസകൾ അർപ്പിച്ചു ജിദ്ദയിലെ കായിക കലാ സാമൂഹിക സാംസ്‌കാരിക മാധ്യമ പ്രവർത്തകരായ ആദിൽ ബഖ്തിർ ,അബു മുഹമ്മദ് ഖാസി , അയ്യൂബ് മുസ്ലിയാരകത്തു ,ഷിബു തിരുവന്തപുരം ,പി .എം .മായിൻ കുട്ടി ,സാദിഖ് അലി തുവൂർ എന്നിവർ സംസാരിച്ചു .

വി.പി ഹിഫ്‌സു റഹ്മാൻ (എൽ ക്ലാസിക്കോ ചെയർമാൻ) സൈനുദ്ധീൻ (മാനേജിങ് ഡയറക്ടർ ) സഅദ് ആയിദ് അൽ യഹ്‌യാവി (വോളിബാൾ സൗദി നാഷിനാൽ കമ്മിറ്റി അംഗം) അഹ്മദ് മുഹമ്മദ് അൽ ഗാംദി (മാനേജർ ജിദ്ദ വെസ്റ്റേൺ റീജിയൻ കമ്മിറ്റി ) സാമി അമീൻ ഫഖുറുദ്ധീൻ (ജിദ്ദ വെസ്റ്റേൺ റീജിയൻ കമ്മിറ്റി അംഗം) ഹനാൻ സൗദി വോളിബോൾ ഫെഡറേഷൻ എന്നിവർ വാർത്ത സമ്മേളനത്തിൽ സംസാരിച്ചു.

റാഫി ബീമാപള്ളി , മുഹമ്മദ് ഗാസി സദഖ എന്നിവർ അവതാരകരായിരുന്നു .നൗഷാദ് ചാത്തല്ലുർ ,നാസർ കൊഴിത്തൊടി, ഹിബ, ഹനാൻ , ഫവാസ് മുത്ത്, വഹാബ് , അൻസാർ, മൻസൂർ വയനാട്, നൗഫൽ, അജി എന്നിവർ പരിപാടി നിയന്ത്രിച്ചു.