പത്തനംതിട്ട: പത്തനംതിട്ടയിലെ റാന്നിയില്‍ വൃദ്ധദമ്പതിമാരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. റാന്നി മുക്കാലുമണ്‍ ചക്കുതറയില്‍ സക്കറിയമാത്യു(76), ഭാര്യ അന്നമ്മ മാത്യു(73) എന്നിവരാണ് മരിച്ചത്. സക്കറിയമാത്യുവിനെ കട്ടിലില്‍ മരിച്ച നിലയിലും അന്നമ്മ മാത്യുവിനെ ഹാളിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഭര്‍ത്താവിന്റെ മൃതദേഹത്തിന് പഴക്കമുണ്ട്. രണ്ടു പേരും മാത്രമായിരുന്നു വീട്ടില്‍ താമസം. ഏക മകന്‍ എറണാകുളത്ത് ജോലിചെയ്യുകയാണ്.
|
ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Elderly couple found dead at home in Ranni; both alone at home
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





