27
May 2024
Sat
27 May 2024 Sat

തിരുവനന്തപുരം: മലയാള മനോരമ പത്രം ബഹിഷ്‌കരിക്കുകയാണെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ. മനോരമ വരിക്കാരനാകുന്നത് നിര്‍ത്തുകയാണെന്നും സത്യസന്ധമായ വാര്‍ത്തകള്‍ക്കായി ഇനി മാതൃഭൂമി ഇടുമെന്നും എല്‍ദോസ് അറിയിച്ചു. തന്റെ സോഷ്യല്‍മീഡിയ പേജിലൂടെയാണ് കോണ്‍ഗ്രസ് നേതാവ് മനോരമനിര്‍ത്തി, മാതൃഭൂമി ഇടുന്നതായി പ്രഖ്യാപിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എല്‍ദോസിന്റെ വാക്കുകള്‍:
ഒരുപാടു വര്‍ഷത്തെ വരിക്കാരനും ആദ്യവായനക്കാരനുമായ ശീലവും നിറുത്തുന്നു……. നാളെ മുതല്‍ പുതിയ വായനയിലൂടെ…… മാതൃഭൂമിയിലേക്ക് .. സത്യസന്ധവും യാഥാര്‍ത്ഥ്യബോധവുമുള്ള വാര്‍ത്തകള്‍ക്ക്.

പീഡനക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എക്കെതിരെ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ നടപടി.. പരാതിക്കാരിയെ എല്‍ദോസ് കുന്നപ്പിള്ളി കോവളത്തുവച്ച് തള്ളിയിട്ടു കൊല്ലാന്‍ ശ്രമിച്ചതായും ഒന്നിലേറെ തവണ ബലാത്സംഗം ചെയ്തുവെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ബലാത്സംഗം, വധശ്രമം എന്നീ കുറ്റങ്ങളാണ് എല്‍ദോസിനെതിരെ തിരുവനന്തപുരം ജില്ല ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്.

2023 സെപ്തംബര്‍ 28നാണ് എല്‍ദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്ന് ചൂണ്ടിക്കാട്ടി പേട്ട നിവാസിയായ യുവതി പരാതി നല്‍കിയത്. മദ്യപിച്ച് വീട്ടിലെത്തി ഉപദ്രവിച്ചെന്നും പിന്നീട് കാറില്‍ ബലമായി കയറ്റി കോവളത്തേക്ക് പോകുമ്പോള്‍ വീണ്ടും ഉപദ്രവിച്ചെന്നും യുവതി സിറ്റി പൊലീസ് കമീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.2022 ജൂലൈ നാലിനായിരുന്നു സംഭവം നടക്കുന്നത്. അടിമലത്തുറയിലെ റിസോര്‍ട്ടില്‍ വച്ചാണ് ആദ്യം ബലാത്സംഗം ചെയ്തത്. തൃക്കാക്കരയിലെ വീട്ടിലും കുന്നത്തുനാട്ടിലെ വീട്ടിലും വച്ചും പീഡിപ്പിച്ചു. അഞ്ച് വര്‍ഷമായി പരിചയമുള്ള യുവതിയെയാണ് എം.എല്‍.എ ബലാത്സംഗം ചെയ്തതെന്നും കുറ്റപത്രത്തില്‍ പറയുന്നു. എല്‍ദോസ് കുന്നപ്പിള്ളിയുടെ രണ്ട് സുഹൃത്തുക്കളും കേസില്‍ പ്രതികളാണ്.

eldhose kunnappilly end his manorama subscription