27
Apr 2024
Thu
27 Apr 2024 Thu
voting machine

കാസർകോട്: ഇലക്ട്രോണിക് വോട്ടിങ് മെഷീൻ പരിശോധനയിൽ ബിജെപിക്ക് അധിക വോട്ട് രേഖപ്പെടുത്തിയെന്ന ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ. വിഷയത്തിൽ ജില്ലാ കലക്ടറും റിട്ടേണിങ് ഓഫിസറും റിപോർട്ട് സമർപ്പിച്ചെന്നും വിശദമായ റിപോർട്ട് സുപ്രിംകോടതിക്ക് നൽകാമെന്നും കമ്മീഷൻ വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കാസർകോട് മണ്ഡലത്തിൽ നടത്തിയ മോക് പോളിൽ, ചെയ്യാത്ത വോട്ട് വോട്ടിങ് മെഷീൻ ബി.ജെ.പി സ്ഥാനാർഥിയുടെ പേരിൽ രേഖപ്പെടുത്തിയെന്നായിരുന്നു പരാതി. പരാതി പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിംകോടതി നിർദേശിച്ചിരുന്നു. കാസർകോട് ഗവ. കോളജിൽ നടക്കുന്ന ഇ.വി.എം പരിശോധനയിലാണ് നാല് മെഷീനുകളിൽ ക്രമക്കേട് കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

താമരക്ക് വോട്ട് രേഖപ്പെടുത്തിയില്ലെങ്കിലും ആ ചിഹ്നത്തിന് വോട്ട് വീഴുന്നതായാണ് പരാതി ഉയർന്നത്. താമരക്ക് ഒരു വോട്ട് ചെയ്താൽ വിവിപാറ്റ് എണ്ണുമ്പോൾ രണ്ടെണ്ണം ലഭിക്കുന്നു. താമരയ്ക്ക് വോട്ട് ചെയ്തില്ലെങ്കിൽ വിവിപാറ്റ് എണ്ണുമ്പോൾ ഒരു വോട്ട് താമരയ്ക്ക് ലഭിക്കുന്നു. മൊഗ്രാൽ പുത്തൂർ പോളിങ് ബൂത്തിലെ ഒന്ന്, എട്ട്, കാസർകോട് ഗവ. കോളജിലെ 139, മായിപ്പാടി ഡയറ്റിലെ 18 എന്നീ ബൂത്തുകളിലെ മെഷീനുകളിലാണ് ഈ പരാതി ഉയർന്നത്. പട്ടികയിൽ ആദ്യ സ്ഥാനാർഥിയാതുകൊണ്ടാണ് ഒരു വോട്ട് ചെയ്യുമ്പോൾ ആദ്യത്തെ സ്ഥാനാർഥിക്ക് ഒരു വോട്ട് വീഴുന്നതെന്നും ആദ്യത്തേത് മറ്റേതെങ്കിലും സ്ഥാനാർഥിയാണെങ്കിലും ഇങ്ങനെ തന്നെയായിരിക്കും എന്നും പരിശോധകർ പറഞ്ഞു. എണ്ണാനുള്ളതല്ല എന്ന് വിവിപാറ്റിൽ പ്രത്യേകം രേഖപ്പെടുത്തിയിട്ടുള്ളതിനാൽ ഗൗരവമുള്ളതല്ല ഇതെന്നാണ് ഉദ്യോഗസ്ഥരുടെ ന്യായീകരണം.

അതേസമയം, വിവിപാറ്റ് എണ്ണേണ്ടിവരുമ്പോൾ വോട്ട് തങ്ങളുടേതാണ് എന്ന് ബി.ജെ.പി അവകാശപ്പെടുന്ന സാഹചര്യം ഉണ്ടാകുമെന്ന് പരാതിക്കാർ പറയുന്നു. പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താന്റെ പ്രതിനിധി നാസർ ചെർക്കളം വരണാധികാരിക്ക് പരാതി നൽകുകയും ചെയ്തിരുന്നു.

ഇവിടെ 228 മെഷീനുകളാണുള്ളത്. ഒരു റൗണ്ടിൽ 20 മെഷീനുകളാണ് എണ്ണുക. മൂന്ന് റൗണ്ട് കഴിഞ്ഞപ്പോൾ നാല് മെഷീനുകളിൽ പരാതി ഉയർന്നു. ആകെ മെഷീനുകളിൽ അഞ്ച് ശതമാനത്തിന് മുകളിൽ പരാതികളുണ്ടായാൽ മുഴുവൻ മെഷീനുകളും മാറ്റണം എന്ന് ആവശ്യപ്പെടാം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക