24
Nov 2024
Mon
24 Nov 2024 Mon
elephant killed two in temple

ക്ഷേത്രത്തിലെ ആന പാപ്പാനടക്കം രണ്ടുപേരെ ചവിട്ടിക്കൊന്നു. തമിഴ്‌നാട് തൂത്തുകുടിയിലെ തിരിച്ചെന്തൂര്‍ സുബ്രഹ്‌മണ്യക്ഷേത്രത്തില്‍ തിങ്കള്‍ വൈകീട്ട് നാലിനാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആനയുടെ പാപ്പാനായ തിരിച്ചെന്തൂര്‍ സ്വദേശി ഉദയകുമാര്‍(45), ഇദ്ദേഹത്തിന്റെ ബന്ധുവായ പാറശാല സ്വദേശി ശിശുപാലന്‍(55)എന്നിവരാണ് കൊല്ലപ്പെട്ടത്. ശിശുപാലന ആന ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഉദയകുമാറിനും ചവിട്ടേറ്റത്. ഉടന്‍തന്നെ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം നാളെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക