രാജ്യത്തെ പ്രമുഖ നിയമജ്ഞന്‍ ഫാലി എസ് നരിമാന്‍(95)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വ രാത്രിയായിരുന്നു അന്ത്യം. 1991ല്‍ പത്മഭൂഷണും 2007ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.(eminent jurist fali s nariman passed away)
|
1971 മുതല്‍ സുപ്രിം കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനാണ്. 1991 മുതല്‍ ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമാണ്. 1972-1975 കാലത്ത് ഇന്ത്യയുടെ അഡീഷനല്‍ സോളിസിറ്റര്‍ ജനറലായിരുന്നു. ഇന്ധിരാഗാന്ധി സര്‍ക്കാര്‍ അടിയന്തരാസ്ഥ പ്രഖ്യാപിക്കുന്നതില്‍ പ്രതിഷേധിച്ച് അദ്ദേഹം സ്ഥാനം രാജിവയ്ക്കുകയായിരുന്നു.
ബിഫോര്‍ മെമറി ഫെയ്ഡിസ് എന്ന അദ്ദേഹത്തിന്റെ ആത്മകഥ ഏറെ വായിക്കപ്പെട്ടതും നിയമവിദ്യാര്‍ഥികള്‍ക്കും അഭിഭാഷകര്‍ക്കും പ്രചോദനം പകരുന്നതുമായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ രോഹിന്‍ടണ്‍ ഫാലി നരിമാന്‍ മുതിര്‍ന്ന അഭിഭാഷകനും സുപ്രിംകോടതി ജഡ്ജിയുമാണ്.
70 വര്‍ഷക്കാലമാണ് അദ്ദേഹം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തത്. 1991 മുതല്‍ 2010 വരെ ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായിരുന്നു. 2021 ആഗസ്തില്‍ രാജിവയ്ക്കും വരെ സുപ്രിംകോടതി കൊളീജിയത്തിന്റെ ഭാഗമായിരുന്നു നരിമാന്‍.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





