07
Nov 2023
Fri
07 Nov 2023 Fri

കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ബംഗളൂരുവില്‍ എന്‍ജി.വിദ്യാര്‍ഥി അറസ്റ്റില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബംഗളൂരു: കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് ബംഗളൂരുവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി അറസ്റ്റില്‍. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലാണ് സംഭവം. പ്രതി തേജസിനെ പൊലീസ് അറസ്റ്റ് ചെയ്തു. തേജസും 21കാരിയായ സുചിത്രയും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇവര്‍ തമ്മില്‍ എപ്പോഴും വഴക്കിടാറുണ്ടായിരുന്നുവെന്നും ഇതാണ് പ്രതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നുമാണ് റിപ്പോര്‍ട്ട്. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനെന്ന വ്യാജേന തേജസ് യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

രണ്ട് പേരും ഹൊസള്ളിയിലെ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളാണ്. യുവാവിനെ കസ്റ്റഡിയിലെടുത്തതായും കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക