21
Feb 2025
Sun
21 Feb 2025 Sun
Engineering student stabbed to death in Thiruvananthapuram

തിരുവനന്തപുരത്ത് നാലാംവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ ജൂനിയര്‍ വിദ്യാര്‍ഥി കുത്തിക്കൊന്നു. നഗരൂര്‍ രാജധാനി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയായ മിസോറാം സ്വദേശി വി എല്‍ വാലന്റൈന്‍(22)ആണ് കൊല്ലപ്പെട്ടത്. ഇതേ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയും മിസോറാം സ്വദേശിയുമായ ലസംങ് സ്വാലയാണ് വാലന്റൈനെ കുത്തിവീഴ്ത്തിയത്. വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞദിവസം രാത്രി 10.30 ഓടെ കോളജിന് സമീപത്തുള്ള നെടുംപുറത്ത് ജങ്ഷനില്‍ ആയിരുന്നു സംഭവം. വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് മദ്യപിക്കുകയും ഇതിനിടെ വഴക്കുണ്ടാവുകയുമായിരുന്നു. കുത്തേറ്റ വിദ്യാര്‍ഥിയെ നാട്ടുകാര്‍ കല്ലമ്പലത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കും അവിടെനിന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. നാട്ടുകാരാണ് അക്രമിയെ തടഞ്ഞുവച്ച് പോലീസിന് കൈമാറിയത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക