തീ പാറും പോരാട്ടങ്ങള്‍: ഇംഗ്ലണ്ടിനെ കീഴടക്കി ബ്രസീല്‍; ഫ്രാന്‍സിന് ജര്‍മനിയോട് ഞെട്ടിക്കുന്ന തോല്‍വി
|
ലണ്ടന്‍: യൂറോ കപ്പ്, കോപ്പ അമേരിക്ക ടൂര്‍ണമെന്റുകള്‍ക്ക് മുമ്പായി നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങളില്‍ നടന്നത് തീപാറും പോരാട്ടങ്ങള്‍. ഇംഗ്ലണ്ടിനെ ബ്രസീലും ലോകകപ്പ് റണ്ണറപ്പുകളായ ഫ്രാന്‍സിനെ ജര്‍മനിയും തോല്‍പ്പിച്ചു. ഇംഗ്ലണ്ട് ഏകപക്ഷീയമായ ഒരുഗോളിനും ഫ്രാന്‍സ് ഏകപക്ഷീയമായ രണ്ടു ഗോളിനുമാണ് കഴടങ്ങിയത്.
വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന ഇംഗ്ലണ്ട്- ബ്രസീല്‍ മത്സരത്തില്‍ 80ാം മിനിറ്റില്‍ കൗമാര താരം എന്‍ഡ്രിക്കാണ് ബ്രസീലിനായി ഇംഗ്ലീഷ് വലചലിപ്പിച്ചത്. ലോകകപ്പിന് ശേഷം മോശം ഫോമിലായിരുന്ന ബ്രസീല്‍ ടീമിന് ഇംഗ്ലണ്ടിനെതിരായ വിജയം ആശ്വാസമായി. പരിക്കേറ്റ സൂപ്പര്‍ താരം ഹാരി കെയ്‌നും ബുക്കായോ സാക്കയും ഇല്ലാതെയാണ് ഇംഗ്ലീഷ് നിര ഇറങ്ങിയത്. ഗോള്‍ നേടാനുള്ള നിരവധി അവസരങ്ങള്‍ ഇംഗ്ലീഷുകാര്‍ക്ക് ലഭിച്ചെങ്കിലും ലക്ഷ്യംകണ്ടില്ല. വെംബ്ലിയില്‍ 21 മത്സരങ്ങള്‍ക്ക് ശേഷമാണ് ഇംഗ്ലണ്ട് പരാജയമറിയുന്നത്.
ഫ്‌ലോറിന്‍ വിറ്റ്‌സ്, കൈ ഹാവേര്‍ട്‌സ് എന്നിവരാണ് ജര്‍മനിക്കായ ഫ്രഞ്ച് വല കുലുക്കിയത്. കിലിയന്‍ എംബപ്പ നയിച്ച ആക്രമണനിര ഗോള്‍ മടക്കാനുള്ള നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. മാര്‍ച്ച് 27ന് നെതര്‍ലന്‍ഡ്‌സിനെതിരെയാണ് ജര്‍മനിയുടെ അടുത്ത മത്സരം. അന്ന് ചിലിയെ ഫ്രാന്‍സും നേരിടും.
England-vs-Brazil France vs Germany


