14
Oct 2025
Fri
14 Oct 2025 Fri
entry denied for 5 year old student for being late bus fees

ബസ് ഫീസ് നല്‍കാത്തതിന് യുകെജി വിദ്യാര്‍ഥിയായ അഞ്ചുവയസ്സുകാരനെ സ്‌കൂള്‍ ബസ്സില്‍ കയറ്റാതെ വഴിയില്‍ നിര്‍ത്തിപ്പോയി. സംഭവത്തില്‍ കുട്ടിയുടെ കുടുംബം മലപ്പുറം ചേലേന്ദ്ര എഎല്‍പി സ്‌കൂള്‍ പ്രധാനാധ്യാപികയ്‌ക്കെതിരേ വിദ്യാഭ്യാസ മന്ത്രിക്കും ബാലാവകാശ കമ്മീഷനും പരാതി നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മറ്റു കുട്ടികള്‍ക്കൊപ്പം സ്‌കൂള്‍ ബസ്സില്‍ കയറാന്‍ കുട്ടി തുടങ്ങിയപ്പോള്‍ ഫീസ് നല്‍കാത്തതിനാല്‍ കയറ്റരുതെന്ന് ഡ്രൈവര്‍ക്ക് പ്രധാനാധ്യാപിക ഫോണില്‍ നിര്‍ദേശം നല്‍കുകയായിരുന്നു. തിങ്കളാഴ്ചയാണ് സംഭവം.
വഴിയില്‍ തനിച്ചായ കുട്ടി കരഞ്ഞതോടെ ബന്ധു എത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. തൊട്ടുപിന്നാലെ കുട്ടിയെയും കൂട്ടി സ്‌കൂളിലേക്ക് പോവുകയും വിശദീകരണം ചോദിച്ചെങ്കിലും മാനേജര്‍ മോശമായി പെരുമാറുകയായിരുന്നുവെന്ന് വിദ്യാര്‍ഥിയുടെ അമ്മ പറയുന്നു.

സംഭവം വിവാദമായതോടെ സ്‌കൂള്‍ പിടിഎ ചേരുകയും വീട്ടിലെത്തി രക്ഷിതാക്കളോട് ക്ഷമ പറയുകയും ചെയ്തുവെന്നാണ് പിടിഎ പ്രസിഡന്റ് വിശദീകരിക്കുന്നത്. എന്നാല്‍ പ്രധാനാധ്യാപിക മാപ്പ് പറയാന്‍ തയ്യാറായില്ലെന്നും കുടുംബം പറയുന്നു.

ALSO READ: മകളുടെ വിവാഹത്തിനായി സൂക്ഷിച്ച സ്വര്‍ണവും പണവുമായി അച്ഛന്‍ കാമുകിക്കൊപ്പം ഒളിച്ചോടി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക