21
Nov 2023
Thu
21 Nov 2023 Thu

യുഎഇയിലെ അജ്മാനില്‍ കാറിന് തീപിടിച്ച് എറണാകുളം മഞ്ഞപ്ര സ്വദേശി മരിച്ചു. മഞ്ഞപ്ര സ്വദേശികളായ ചാണ്ടി ജോര്‍ജിന്റെയും ലീലാമ്മയുടെയും മകന്‍ ജിമ്മി ജോര്‍ജി(41)കാറിനുള്ളില്‍ കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദുബായിലെ ഇന്റീരിയര്‍ ഡെക്കറേഷന്‍ സ്ഥാപനത്തിലെ ജീവനക്കാരനായ ജിമ്മി ജോര്‍ജ് അജ്മാന്‍ എമിറേറ്റ്‌സ് സിറ്റിയിലായിരുന്നു താമസിച്ചിരുന്നത്.
ഭാര്യ ദീപ്തി തോമസ്. ഒരു മകനുണ്ട്. കാറിനു തീപിടിക്കാനുള്ള കാരണം അന്വേഷിക്കുകയാണ്. അജ്മാനിലെ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം നടപടികള്‍ക്കു ശേഷം നാട്ടിലേക്കു കൊണ്ടുപോവുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക