25
Apr 2024
Fri
25 Apr 2024 Fri

എറണാകുളം- പട്‌ന സ്‌പെഷ്യല്‍ അണ്‍ റിസര്‍വ്ഡ് ട്രെയിന്‍ ഇന്ന് മുതല്‍; ഷെഡ്യൂള്‍ അറിയാം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: എറണാകുളത്തുനിന്ന് പട്‌നയിലേക്ക് അണ്‍ റിസര്‍വ്ഡ് അവധിക്കാല സ്‌പെഷ്യല്‍ ട്രെയിന്‍ ഇന്ന് മുതല്‍ ജൂലൈ ഒന്നുവരെ സര്‍വീസ് നടത്തും. 22 കോച്ചുകളാണുള്ളത്. എറണാകുളത്തുനിന്ന് എല്ലാ വെള്ളിയാഴ്ചകളിലും രാത്രി 11നാണ് പുറപ്പെടുക. മടക്ക സര്‍വീസ് തിങ്കളാഴ്ചകളില്‍ രാത്രി 11.45നും. കേരളത്തില്‍ വിവിധ തൊഴിലുകള്‍ ചെയ്യുന്ന ഇതര സംസ്ഥാനത്തു നിന്നുള്ളവര്‍ക്കു നാട്ടിലെത്താന്‍ സഹായകരമാകുന്നതാണ് ട്രെയിന്‍ (ട്രെയിന്‍ നമ്പര്‍. 06085/06086).

നിലവില്‍ ജൂണ്‍ വരെയാണ് ഈ അണ്‍ റിസര്‍വ്ഡ് ട്രെയിന്‍ ഓടിക്കാന്‍ തീരുമാനമുള്ളത്. വെള്ളിയാഴ്ച എറണാകുളത്തു നിന്നു പുറപ്പെടുന്ന ട്രെയിന്‍ തിങ്കളാഴ്ച പട്‌നയിലെത്തും. തിങ്കളാഴ്ച പട്‌നയില്‍ നിന്നു പുറപ്പെടുന്ന ട്രെയിന്‍ വ്യാഴാഴ്ച എറണാകുളത്തും എത്തും. ഇത് കൂടാതെ കൊച്ചു വേളിയില്‍ നിന്നു പശ്ചിമ ബംഗാളിലെ ഹൗറയിലേക്കും (ഷാലിമാര്‍ സ്റ്റേഷന്‍) 12 മുതല്‍ സ്‌പെഷ്യല്‍ ട്രെയിന്‍ (06081) ഓടുന്നുണ്ട്. ഈ ട്രെയിനും വെള്ളിയാഴ്ചകളിലാണ്.

ഈയടുത്ത് എറണാകുളം പട്‌ന സൂപ്പര്‍ ഫാസ്റ്റില്‍ വച്ചാണ് മലയാളി ടിടിഇ വിനോദ് കണ്ണനെ ഇതര സംസ്ഥാന തൊഴിലാളി ട്രെയിനില്‍ നിന്നു തള്ളിയിട്ടു കൊന്നത്. ഇതിന് പിന്നാലെയാണ് ട്രെയിന്‍ അണ്‍ റിസര്‍വ്ഡ് ആക്കാന്‍ റെയില്‍വേ തീരുമാനിച്ചത്.

ernakulam patna unreserved train special train