18
Jan 2024
Fri
18 Jan 2024 Fri

അബൂദബിയെയും അല്‍ദന്നയെയും ബന്ധിപ്പിക്കുന്ന റെയില്‍പാതയിലൂടെ പാസഞ്ചര്‍ ട്രെയിന്റെ ആദ്യ യാത്ര ഇത്തിഹാദ് റെയില്‍ നടത്തി. റെയില്‍പാതയുടെ നിര്‍മാണം പൂര്‍ത്തിയായി വരുന്നതിനിടെയാണ് വ്യാഴാഴ്ച അബൂദബി ദേശീയ എണ്ണക്കമ്പനി(അഡ്‌നോക്) ഉദ്യോഗസ്ഥര്‍ യാത്രികരായി ട്രെയിന്‍ സര്‍വീസ് നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സര്‍വീസ് പ്രവര്‍ത്തനസജ്ജമാവുന്നതോടെ ഇരുനഗരങ്ങളിലേക്കും ജോലിയുടെ ഭാഗമായി അതിവേഗം പോയിവരാന്‍ അബൂദബി ദേശീയ എണ്ണക്കമ്പനിയുടെ തൊഴിലാളികള്‍ക്ക് സാധിക്കും. അഡ്‌നോക് മാനേജിങ് ഡയറക്ടറും സിഇഒയുമായ ഡോ. സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ജാബിറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് യാത്രയില്‍ പങ്കെടുത്തത്.

അബൂദബിയില്‍ നിന്ന് 250 കിലോമീറ്റര്‍ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന അല്‍ ദന്നയില്‍ അഡ്‌നോക് ജീവനക്കാരും കുടുംബാംഗങ്ങളുമാണ് ഭൂരിഭാഗവും. ജീവനക്കാരുടെ യാത്ര എളുപ്പവും ചെലവുകുറഞ്ഞതുമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തിഹാദ് റെയിലും അഡ്‌നോകും കഴിഞ്ഞവര്‍ഷം അവസാനം കരാറൊപ്പിട്ടത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക