22
Nov 2025
Tue
22 Nov 2025 Tue
Bus Driver Under Fire After Video Shows Him Barely Clothed while driving

അടിവസ്ത്രം മാത്രം ധരിച്ച് ബസ്സോടിച്ച ഡ്രൈവറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് രാജസ്ഥാൻ സ‍ർക്കാർ. രാജസ്ഥാൻ റോഡ് വേസ് ഡ്രൈവർ പരസ്മലിനെതിരേയാണ് നടപടി. അജ്മീറിനും കോട്ടയ്ക്കും ഇടയിൽ സർവീസ് നടത്തുന്ന ബസ്സിലെ ഡ്രൈവറായിരുന്നു ഇയാൾ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹിന്ദി സിനിമയിലെ പാട്ട് അത്യുച്ചത്തിൽ ബസ്സിൽ വച്ചിരുന്നു. അൽപവസ്ത്രധാരിയായ ഡ്രൈവർ ബസ് ഓടിക്കുന്നതിനിടെ ഭക്ഷണവും കഴിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ യാത്രക്കാർ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ഇത് വ്യാപക വിമർശനത്തിന് ഇടയാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഡ്രൈവറെ സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കാൻ ഉത്തരവിറക്കിയിട്ടുണ്ട്.

ALSO READ: ഭര്‍ത്താവ് പോലീസ് പിടിയിലായതിനു പിന്നാലെ എംഡിഎംഎയുമായി വാഗമണിലേക്ക് കടന്ന ഭാര്യയും കൂട്ടുകാരനും പിടിയില്‍