09
Sep 2023
Fri
09 Sep 2023 Fri

കോഴിക്കോട്: എല്‍.ജെ.ഡി നേതാവും വടകര മുന്‍ എം.എല്‍.എയുമായ എം.കെ പ്രേംനാഥ് (72) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം. എല്‍.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡന്റ് ആണ്. കഴിഞ്ഞ ഒരാഴ്ചയായി ന്യൂറോ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വടകര ചോമ്പാല തട്ടോളിക്കര സ്വദേശിയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2006- 2011 കാലത്താണ് വടകര മണ്ഡലത്തില്‍ നിന്ന് സഭയിലെത്തുന്നത്. 2011 ല്‍ വടകരയില്‍ നിന്നും വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തിരുവനന്തപുരം പാപ്പനംകോട് എന്‍ജിനീയറിങ് കോളേജ് ഡയറക്ടറും സ്വതന്ത്രഭൂമി പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സോഷ്യലിസ്റ്റ് വിദ്യാര്‍ഥി സംഘടനയായ ഐ.എസ്.ഒയുടെ പ്രവര്‍ത്തകനായാണ് രാഷ്ട്രീയജീവിതം തുടങ്ങിയത്. പിന്നീട് ഐ.എസ്.ഒ.യുടെ സംസ്ഥാന പ്രസിഡന്റായി. യുവജനതാദളിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ്, സെക്രട്ടറി, ദേശീയ കമ്മിറ്റി അംഗം, യുവജനത സംസ്ഥാന ആക്ടിങ് പ്രസിഡന്റ്, ജനതാദളിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി, വടകര റൂറല്‍ ബാങ്കിന്റെ പ്രസിഡന്റ്, തിരുവനന്തപുരം ചിത്ര എന്‍ജിനീയറിങ് കോഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടര്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചു.

പരേതനായ കുന്നമ്പത്ത് നാരായണന്റെയും പത്മാവതി അമ്മയുടെയും മകനാണ്. പരേതയായ പ്രഭാവതിയാണ് ഭാര്യ. മകള്‍: പ്രിയ.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക