26
Aug 2024
Sun
26 Aug 2024 Sun
ex soldier dies after bus run over him

​മേലെ പട്ടാമ്പിയിൽ ഗട്ടർ ഒഴിവാക്കാനുള്ള ശ്രമത്തിനിടെ ബൈക്കിൽ നിന്ന് വീണ വിമുക്തഭടൻ ബസ് ദേഹത്ത് കയറി മരിച്ചു. വിമുക്തഭടൻ പരുതൂർ മംഗലം പുറത്താട്ടിൽ സജീഷ് (42) ആണ് മരിച്ചത്. കഴിഞ്ഞദിവസം ഉച്ചയോടെയാണ് അപകടം. ​

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗട്ടറിൽ ചാടാതിരിക്കാൻ ബൈക്ക് വെട്ടിച്ചപ്പോൾ സജീഷ് റോഡിൽ വീഴുകയും പിന്നാലെ വന്ന ബസ് ദേഹത്തുകൂടി കയറിയിറങ്ങുകയുമായിരുന്നു. ഉടൻതന്നെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രമ്യയാണ് ഭാര്യ. മക്കൾ: അഭിനവ് , ആയുഷ്.