19
Nov 2025
Tue
19 Nov 2025 Tue

ആർഎസ്എസ് പഥസഞ്ചലനത്തിൽ പങ്കെടുത്ത എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു.
പാലക്കാട് മണ്ണാർക്കാട് എക്സൈസ് റേഞ്ച് ഓഫിസിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർ കെ.വി. ഷൺമുഖനെതിരെയാണ് നടപടി. പാലക്കാട് ജില്ലാ പോലീസ് മേധാവി സമർപ്പിച്ച അന്വേഷണറിപോർട്ടിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് കമ്മീഷണറുടെ നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒക്ടോബർ രണ്ടിന് പാലക്കാട് കല്ലടിക്കോട് നടന്ന പഥസഞ്ചലനത്തിൽ ആണ് ഷൺമുഖൻ ആർഎസ്എസ് യൂണിഫോം ധരിച്ച് പങ്കെടുത്തത്. സർക്കാർ ജീവനക്കാർ പാലിക്കേണ്ട സർവീസ് ചട്ടങ്ങൾ ലംഘിച്ചുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

ALSO READ:വിദ്യാർഥികൾക്ക് നേരെ ലൈംഗികാതിക്രമം; തൃശൂർ കേരള കലാമണ്ഡലം അധ്യാപകനെതിരേ പോക്സോ കേസ്