02
Mar 2025
Mon
02 Mar 2025 Mon
Excise officers stabbed by Ganja dealer in Kasarkode

എക്‌സൈസ് ഉദ്യോഗസ്ഥരെ കഞ്ചാവ് കേസിലെ പ്രതി കുത്തിപ്പരിക്കേല്‍പ്പിച്ചു. കാസര്‍കോടാണ് സംഭവം. എക്സൈസ് നര്‍ക്കോട്ടിക് സ്‌ക്വാഡിലെ പ്രജിത്, രാജേഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ ആക്രമിച്ച പ്രതി അബ്ദുല്‍ ബാസിത്തിനെ പിടികൂടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

100 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയാണ് അബ്ദുല്‍ ബാസിത്. ഇയാളെ പിടികൂടുന്നതിനിടെയാണ് ഉദ്യോഗസ്ഥര്‍ക്കു കുത്തേറ്റത്. തന്നെ പിടികൂടാനായി വീട്ടിലെത്തിയ ഉദ്യോഗസ്ഥരെ അബ്ദുല്‍ ബാസിത് കമ്പി ഉപയോഗിച്ച് കുത്തുകയായിരുന്നു. കഴുത്തിനാണ് ഇരുവര്‍ക്കും കുത്തേറ്റത്. തിങ്കള്‍ ഉച്ചയോടെയായിരുന്നു സംഭവം. ഇരുവരും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക