04
Feb 2025
Wed
04 Feb 2025 Wed
Exit poll predicts majority for BJP in Delhi

ഡല്‍ഹിയുടെ ഭരണം ബിജെപിക്ക് തിരിച്ചുകിട്ടുമെന്ന് എക്‌സിറ്റ് പോള്‍. ആംആദ്മി രണ്ടാം സ്ഥാനത്തും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തും എത്തുമെന്നാണ് വിവിധ സ്ഥാപനങ്ങള്‍ നടത്തിയ എക്‌സിറ്റ് പോള്‍ പ്രവചനം. അതേസമയം എക്‌സിറ്റ് പോള്‍ ഫലം ആം ആദ്മി  തള്ളി . ഇതു തങ്ങളുടെ നാലാമത്തെ തിരഞ്ഞെടുപ്പാണെന്നും എല്ലാ തവണയും എക്‌സിറ്റ് പോളുകള്‍ ആം ആദ്മി സര്‍ക്കാര്‍ രൂപീകരിക്കില്ലെന്നാണ് പ്രവചിക്കാറുള്ളതെന്നും ആംആദ്മി നേതാവ് സുശീല്‍ ഗുപ്ത പ്രതികരിച്ചു. കെജിരിവാള്‍ ഡല്‍ഹിയിലെ ജനതയ്ക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ഈ ഫലങ്ങള്‍ തങ്ങള്‍ക്കനുകൂലമായാണ് ആം ആദ്മി കാണുന്നതെന്നും തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും സുശീല്‍ ഗുപ്ത കൂട്ടിച്ചേര്‍ത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

70 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 36 സീറ്റുകളാണ് വേണ്ട്. ബിജെപി 36 മുതല്‍ 45 സീറ്റുകള്‍ നേടുമെന്നാണ് വിവിധ എക്‌സിറ്റ് പോളുകള്‍ ചൂണ്ടിക്കാട്ടുന്നത്. നാല് പോളുകളുടെ ശരാശരി നോക്കുമ്പോള്‍ ബിജെപി 39 ഇടത്തും ആംആദ്മി 30 ഇടത്തും കോണ്‍ഗ്രസ് ഒരിടത്തും മാത്രം വിജയിക്കുമെന്നാണ് പ്രവചനം.

തുടര്‍ച്ചയായ നാലാമൂഴമാണ് ആംആദ്മി പ്രതീക്ഷിക്കുന്നത്. അതേസമയം 1998നു ശേഷം ഡല്‍ഹിയുടെ ഭരണം പിടിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ പച്ചതൊടാനാവുമെന്ന പ്രതീക്ഷ ലവലേശമില്ല താനും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക