24
Jul 2023
Sat
24 Jul 2023 Sat

ജിദ്ദ: മലപ്പുറം തിരൂര്‍ സ്വദേശിയായ യുവാവിനെ ജിദ്ദയില്‍ കാണാതായതായി പരാതി. കാരത്തൂര്‍ സ്വദേശി ആഷിഖിനെയാണ് കാണാതായത്. ആഷിഖിനെക്കുറിച്ച് കഴിഞ്ഞ നാലു ദിവസമായി വിവരമൊന്നുമില്ലെന്ന് സുഹൃത്തുക്കളും അദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥാപന അധികൃതരും അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജിദ്ദയില്‍ ബഖാലകളില്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്ന ജോലിയായിരുന്നു ആഷിഖിന്. നേരത്തേ യാംബുവിലും ജോലി ചെയ്തിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും യുവാവിനായി തിരച്ചില്‍ നടത്തുന്നുണ്ട്. ആഷിഖിനെ കുറിച്ചു വിവരം ലഭിക്കുന്നവര്‍ 0592720100 എന്ന ഫോണ്‍ നമ്പറില്‍ അറിയിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.