21
Aug 2025
Thu
21 Aug 2025 Thu
expat on vacation dies in home land

ലീവ് കഴിഞ്ഞ് മടങ്ങിപ്പോവാനിരിക്കെ പ്രവാസി മലയാളി ഹൃദയാഘാതം മൂലം നാട്ടില്‍ മരിച്ചു. മലപ്പുറം മഞ്ചേരി കാരക്കുന്ന് സ്വദേശി സഫീര്‍(40)ആണ് മരിച്ചത്. സൗദിയില്‍ ബിസിനസ് ചെയ്യുന്ന സഫീര്‍ ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. നാലുദിവസത്തിനകം സൗദിയിലേക്ക് മടങ്ങിപ്പോവാനിരിക്കെയാണ് മരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാദിലെ ഷിഫ അല്‍ജസീറ പോളിക്ലിനിക്കില്‍ ജോലി ചെയ്യുകയായിരുന്നു സഫീര്‍. ഭാര്യ: നിഷിദ. മക്കള്‍: ഹൈറ മര്‍യം, ഇവാന്‍. മയ്യിത്ത് കാരക്കുന്ന് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവുചെയ്യും.

ALSO READ: രാഹുല്‍ മാങ്കൂട്ടത്തിലിനെ തള്ളിയും ഇരയെ പിന്തുണച്ചും ഫാത്തിമ തഹ്‌ലിയ