അബൂദബി: മലയാളി വ്യവസായിയെ അബൂദബിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അബൂദബിയിൽ റിഷീസ് ഹൈപ്പർ മാർക്കറ്റും റസ്റ്റോറന്റും നടത്തുന്ന കണ്ണൂർ പാപ്പിനിശ്ശേരി പൂവങ്കുളംതോട്ടം പുതിയ പുരയിൽ അബ്ദുൽ റഹ്മാൻ പൊതിരകത്ത്–പിടിപിഷാഹിദ ദമ്പതികളുടെ മകൻ റിയാസി(55)നെയാണ് അൽ ജസീറ ക്ലബിനടുത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.(expatriat businessman found dead in abudhabi)
|
രണ്ടു ദിവസം മുൻപ് വീട്ടിൽ നിന്ന് പോയ റിയാസിനെ പിന്നീട് കാണാതാവുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധികാരണം ജീവനൊടുക്കിയതാണെന്നാണ് നിഗമനം. വർഷങ്ങളായി യുഎഇയിൽ ബിസിനസ് ചെയ്തുവരികയായിരുന്നു റിയാസ്.
ഖാലിദിയയിൽ പുതിയ റസ്റ്റോറന്റ് തുറക്കാനുള്ള ശ്രമത്തിനിടെ സാമ്പത്തിക പ്രതിസന്ധിയിലാവുകയായിരുന്നു. വീട്ടിൽ നിന്ന് പോയ റിയാസിനെ കാണാതെ വന്നതോടെ ഭാര്യ ഷീബ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മക്കൾ:റിഷിൻ റിയാസ്, റിഷിക റിയാസ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





