01
Jun 2023
Mon
01 Jun 2023 Mon

ഷാർജ: ഷാർജ കേന്ദ്രമാക്കി കോൺഗ്രസ് അനുഭാവികൾ എക്സ്പ്രാടിയേറ്റ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്സ് എന്ന സ്നേഹ കൂട്ടായ്മക്ക് രൂപം നൽകി. അഡ്വ: ജോൺ മത്തായി (ചെയർമാൻ) എബ്രഹാം ചാക്കോ (പ്രസിഡണ്ട്), ഷാനിഫ് സലാം (ജനറൽ സെക്രട്ടറി),ശ്രീജിത്ത് കീക്കരോത്ത് (ട്രഷറർ), ബിജി തോമസ് (വർക്കിങ് പ്രസിഡന്റ്), സാം വർഗ്ഗീസ്സ്, സാംസൺ സന്തോഷ് (വൈസ് പ്രസിഡണ്ടുമാർ) യോഹന്നാൻ ജോർജ് (സെക്രട്ടറി), തോമസ് മാത്യു, അലക്സാണ്ടർ അച്ചൻകുഞ്ഞ്, ജോബിൻ വി. തോമസ്, സാംസൺ പി. സാം, സാം സഖറിയ (എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങൾ) എന്നിവരെ ഭാരവാഹികളായി തിരെഞ്ഞടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യോഗത്തിൽ അഡ്വ: ജോൺ മത്തായി അദ്ധ്യക്ഷത വഹിച്ചു. എബ്രഹാം ചാക്കോ സ്വാഗതവും ഷാനിഫ് സലാം നന്ദിയും പറഞ്ഞു. കൂട്ടായ്മയിലെ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി വിവിധ വിനോദ/ വിജ്ഞാന പരിപാടികൾ നടത്തുവാനും യോഗം തീരുമാനിച്ചു.സംഘടനയുടെ എബ്രം രക്ഷാധികാരി പ്രസിഡണ്ടിന് നൽകി കൊണ്ട് യോഗത്തിൽ വച്ച് പ്രകാശനം ചെയ്തു.