07
Mar 2024
Tue
07 Mar 2024 Tue
facebook and instagram down across globe

ആഗോളതലത്തില്‍ പ്രവര്‍ത്തനം മുടങ്ങി ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും. മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ഉടമസ്ഥതയിലുള്ള മെറ്റ കമ്പനിയുടെ കീഴിലുള്ള സാമൂഹിക മാധ്യമങ്ങളുടെ ഉപയോക്താക്കളെല്ലാം ലോഗൗട്ടാവുകയായിരുന്നു. ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ സാധിക്കാതെ വരികയും ചെയ്തതോടെയാണ് ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം പ്രവര്‍ത്തനം നിലച്ചതാണെന്നു വ്യക്തമായത്. അതേസമയം ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തകരാര്‍ സംബന്ധമായി മെറ്റ യാതൊരുവിധ അറിയിപ്പുകളും പുറത്തുവിട്ടിട്ടില്ല. ചൊവ്വാഴ്ച രാത്രി ഇന്ത്യന്‍ സമയം 8.33ഓടെയായിരുന്നു ഇവയുടെ പ്രവര്‍ത്തനം തകരാറിലായത്. അതേസമയം മണിക്കൂറുകള്‍ വൈകി ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പ്രവര്‍ത്തനം പുനരാരംഭിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക