Fahad Faasil Birthday: സുകുമാര്‍ സംവിധാനം ചെയ്ത് അല്ലു അര്‍ജുന്‍ നായകനായ പുഷ്പ ആഗോള തലത്തില്‍ തന്നെ സൂപ്പര്‍ ഹിറ്റായിരുന്നു. ഫഹദ് ഫാസിലായിരുന്നു ആദ്യ ഭാഗത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. പുഷ്പ എന്ന സിന്‍ഡിക്കേറ്റ് തലവനെ നേരിടാനെത്തിയ ഭന്‍വാര്‍ സിങ് ഷെഖാവത്ത് എന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് ഫഹദ് ചിത്രത്തില്‍ എത്തിയത്. 10 മിനിറ്റ് മാത്രം സ്‌ക്രീന്‍ടൈം കൊണ്ട് ഗംഭീര കൈയടിയാണ് ഫഹദ് നേടിയത്. ഇരുവരും തമ്മിലുള്ള വലിയ പോരാട്ടത്തിന് തുടക്കമിട്ടുകൊണ്ടായിരുന്നു ഒന്നാം ഭാഗം അവസാനിച്ചത്.
|
ഇപ്പോള്‍ ചിത്രീകരണം തുടരുന്ന പുഷ്പയുടെ രണ്ടാം ഭാഗമായ പുഷ്പ 2-വിലും ഫഹദ് വില്ലന്‍ വേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ തങ്ങളുടെ സ്വന്തം വില്ലന്റെ പിറന്നാള്‍ വേളയില്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് പുഷ്പ 2 ടീം.
ഒരു കൈയില്‍ കോടാലിയും മറുകൈയില്‍ തോക്കുമേന്തി മാസ് ലുക്കില്‍ ഫഹദ് നില്‍ക്കുന്ന പോസ്റ്ററിന്റെ അകമ്പടിയോടെയാണ് പുഷ്പ 2 ടീമിന്റെ പിറന്നാളാശംസ. ജീവിതത്തില്‍ ഒരു വര്‍ഷം കൂടി പിന്നിടുന്ന വേളയില്‍ മുന്‍ വര്‍ഷങ്ങളിലെ പോലെ ഫഹദിന്റെ അടുത്ത വര്‍ഷവും താരപ്പൊലിമയുള്ളതാകട്ടെ എന്നാണ് പ്രതീക്ഷ. ഈ വര്‍ഷം ഡിസംബര്‍ 6-നാണ് പുഷ്പ 2 തീയറ്ററുകളില്‍ എത്തുക.
ആരാധകര്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പുഷ്പ 2. അല്ലു അര്‍ജുന്‍ നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിനും ഗ്ലിംപ്സിനും സോഷ്യല്‍ മീഡിയയില്‍ വന്‍ വരവേല്പാണ് ലഭിച്ചത്. 2021ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഒന്നാം ഭാഗം ഗംഭീരവിജയമായി മാറിയിരുന്നു.
സ്റ്റൈലിഷ് സ്റ്റാര്‍ അല്ലു അര്‍ജുനില്‍ നിന്ന് ഐക്കണ്‍ സ്റ്റാറിലേക്കുള്ള മാറ്റമായിരുന്നു പുഷ്പയിലെ പ്രകടനം. ഇതുവരെ കാണാത്ത റോ ലുക്കിലായിരുന്നു അല്ലു പുഷ്പയില്‍ വന്നത്. ചിത്രത്തിന്റെ ഒന്നാം ഭാഗം ബോക്സ് ഓഫീസില്‍ റെക്കോഡ് കളക്ഷനാണ് നേടിയത്. രണ്ടാം ഭാഗത്തിന് സൂചനയിട്ടുകൊണ്ടാണ് പുഷ്പയുടെ ഒന്നാം ഭാഗം അവസാനിച്ചത്.

മൂന്നു വര്‍ഷത്തോളം ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുന്റെ ചിത്രം എന്ന നിലയിലും, ഇന്ത്യയൊട്ടുക്ക് തരംഗം സൃഷ്ടിച്ച പുഷ്പയുടെ രണ്ടാം ഭാഗം എന്ന നിലയിലും പ്രേക്ഷകര്‍ക്ക് പുഷ്പ 2-വിലുള്ള പ്രതീക്ഷ വാനോളമാണ്.
റിലീസിന് മുമ്പ് തന്നെ പുഷ്പ 2വിന്റെ റൈറ്റ്‌സ് റെക്കോഡ് തുകക്കാണ് വിറ്റുപോയത്. നോര്‍ത്ത് ഇന്ത്യന്‍ റിലീസ് റൈറ്റ്‌സ് 200 കോടിക്കാണ് വിറ്റത്. ബോളിവുഡിലെ വമ്പന്‍ വിതരണക്കാരായ എ.എ ഫിലിംസാണ് നോര്‍ത്ത് ഇന്ത്യന്‍ റൈറ്റ്‌സ് നേടിയത്. 250 കോടിക്ക് നെറ്റ്ഫ്‌ളിക്‌സിന് ഒ.ടി.ടി റൈറ്റ്‌സ് വിറ്റുപോയതും റെക്കോഡാണ്. മറ്റ് സംസ്ഥാനങ്ങളിലെ റിലീസ് റൈറ്റ്‌സും, സാറ്റ്ലൈറ്റ് റൈറ്റ്‌സും ചേരുമ്പോള്‍ റിലീസിന് മുമ്പ് തന്നെ ഏകദേശം 700 കോടിയോളം ചിത്രം നേടുമെന്നാണ് കണക്കുകൂട്ടല്‍.
ആദ്യ ഭാഗം സംവിധാനം ചെയ്ത സുകുമാര്‍ തന്നെ സംവിധാനം ചെയ്യുന്ന പുഷ്പ 2 നിര്‍മ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സും സുകുമാര്‍ റൈറ്റിങ്സും ചേര്‍ന്നാണ്. രശ്മിക മന്ദന നായികയായി എത്തുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.
ഛായാഗ്രാഹകന്‍: മിറെസ്ലോ കുബ ബ്രോസെക്, സംഘട്ടനം: പീറ്റര്‍ ഹെയ്ന്‍, കേച്ച കംഫാക്ഡീ, ഡ്രാഗണ്‍ പ്രകാശ്, നബകാന്ത, പ്രൊഡക്ഷന്‍ ഡിസൈന്‍: എസ് രാമകൃഷ്ണ, എന്‍ മോണിക്ക, ഗാനരചന: സിജു തുറവൂര്‍, എഡിറ്റര്‍: നവിന്‍ നൂലി, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍: കമല കണ്ണന്‍, വസ്ത്രാലങ്കാരം: ദീപാലി നൂര്‍, ശീതള്‍ ശര്‍മ്മ, നൃത്തസംവിധാനം: പ്രേം രക്ഷിത്, ഗണേഷ് ആചാര്യ, വിജയ് പോലാക്കി, സൃഷ്ടി വര്‍മ, ക്യാരക്ടര്‍ ഡിസൈനര്‍: പ്രീതി ശീല്‍ സിംഗ്,
സിഎഫ്ഒ: സി.എച്ച്. നാഗഭൂഷണം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ബാബാ സായ് കുമാര്‍ മാമിഡിപ്പള്ളി, ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കെ വി വി ബാല സുബ്രഹ്‌മണ്യന്‍ വിഷ്ണു, മിക്‌സ് എഞ്ചിനീയര്‍ – ബിപിന്‍, ഡിഐ & സൗണ്ട് മിക്‌സിംഗ്: അന്നപൂര്‍ണ സ്റ്റുഡിയോസ്, സൗണ്ട് ഡിസൈന്‍: റസൂല്‍ പൂക്കുട്ടി, വിജയ് കുമാര്‍, പിആര്‍ഒ: ആതിര ദില്‍ജിത്ത്, മാര്‍ക്കറ്റിംഗ് – ഫസ്റ്റ് ഷോ ഓണ്‍ലൈന്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്, പബ്ലിസിറ്റി: മാക്‌സ് മീഡിയ, ബ്രാന്‍ഡിംഗ്: കെ ആര്‍ സിദ്ധാര്‍ത്ഥ്





