07
Oct 2023
Sun
07 Oct 2023 Sun

‘മുന്‍കോപം’ മാറ്റാനുള്ള ചികിത്സയ്‌ക്കെത്തിയ യുവതിയെ ബലാത്സംഗംചെയ്തു; കായംകുളത്ത് വ്യാജ സിദ്ധന്‍ അറസ്റ്റില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആലപ്പുഴ: മുന്‍കോപം മാറ്റാനുള്ള ചികിത്സയ്‌ക്കെന്ന പേരില്‍ യുവതിയെ ബലാത്സംഗം ചെയ്ത വ്യാജ സിദ്ധന്‍ പിടിയില്‍. കായംകുളം പെരിങ്ങാല ദാറുല്‍ ഫാത്തിമ പേരേത്ത് വീട്ടില്‍ 49കാരനായ സലിം മുസ്ല്യാരെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിലേക്ക് മുന്‍കോപം മാറ്റുന്നതിനായാണ് ബന്ധു മുഖേന യുവതി എത്തിയത്. പ്രതി ചികിത്സയുടെ പേര് പറഞ്ഞ് മുറിയില്‍ കയറ്റി യുവതിയെ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.

കായംകുളം ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ മുഹമ്മദ് ഷാഫി, സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ ഉദയകുമാര്‍, ശ്രീകുമാര്‍, പൊലീസ് ഉദ്യോഗസ്ഥരായ റീന, ജയലക്ഷ്മി, സബീഷ്, ഹാരിസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കായംകുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക