29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
കുടുംബസംഗമങ്ങൾ പരസ്പര സ്നേഹം വർധിപ്പിക്കും: പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: കുടുംബ സംഗമങ്ങൾ വഴി പരസ്പര സ്നേഹം വർധിക്കുമെന്ന് പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ. കോഴിക്കോട് മാങ്കാവ് മട്രോണ ഓഡിറ്റോറിയത്തിൽ നടന്ന നാഗത്താൻ കണ്ടി (എൻകെ) കുടുംബ സംഗമ ജനറൽ ബോഡി കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

 

കുടുംബബന്ധം ശിഥിലമായിക്കൊണ്ടിരിക്കുന്ന ആധുനിക കാലഘട്ടത്തിൽ കുടുംബ സംഗമങ്ങൾക്ക് പ്രസക്തിയേറെയാണെന്നും കുടുംബ ബന്ധങ്ങൾ ഊഷ്മളമാക്കാൻ പരസ്പര വീട്ടുവീഴ്ച ചെയ്യണമെന്നും തങ്ങൾ പറഞ്ഞു.  കമ്മിറ്റി ചെയർമാൻ എൻ.കെ അഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. 

 

കോഴിക്കോട് കോർപറേഷൻ കൗൺസിലർ കവിത അരുൺ മുഖ്യാതിഥിയായിരുന്നു. അഡ്വ ബി.വി.എം റാഫി ആശംസകൾ നേർന്നു. കുടുംബത്തിലെ മുതിർന്ന അംഗങ്ങളെ ആദരിച്ചു. കുടുംബ ക്ലാസ് സെഷൻ മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്തു. പ്രമുഖ മോട്ടിവേഷനൽ സ്പീക്കർ നവാസ് പാലേരി ക്ലാസ് നയിച്ചു. ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. കലാപരിപാടികൾ അരങ്ങേറി.

 

ജനറൽ സെക്രട്ടറി എൻ.കെ സാദിഖ് കൊണ്ടോട്ടി, എൻ.കെ അഹമ്മദ് കോയ ബാവ കൊമ്മേരി , മൊയ്തീൻ കുറ്റികാട്ടൂർ , സൈതലവി ബാവുട്ടി കൊമ്മേരി , അസീസ് പാറോപടി , മഠത്തിൽ ബാവ, കബീർ എൻ.കെ, ഫൈസൽ, എൻ.കെ, ഖാദർ എൻ.കെ, ശഫീഖ് ബാവ, അബ്ദു ചേവരമ്പലം, എൻ. കെ. സലീം, എൻ കെ അഷ്റഫ്, എൻ.കെ മുസ്തഫ, എൻ.കെ യൂസഫ് , എൻ.കെ കുഞ്ഞി  തുടങ്ങിയവർ നേതൃത്വം നൽകി.

 

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement