23
Oct 2024
Wed
23 Oct 2024 Wed
famous film editor Nishad Yusuf found dead

സംസ്ഥാന പുരസ്കാര ജേതാവായ പ്രമുഖ സിനിമാ എഡിറ്റർ നിഷാദ് യൂസുഫ് മരിച്ച നിലയിൽ. ചാവേർ, തല്ലുമാല, ഉണ്ട, വൺ, സൗദി വെള്ളക്ക തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹരിപ്പാട് സ്വദേശി നിഷാദ് യൂസഫ്(43)ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ രണ്ടോടെയാണ് കൊച്ചിയിലെ ഫ്ലാറ്റിൽ നിഷാദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മോഹൻലാൽ കേന്ദ്രകഥാപാത്രം ചെയ്യുന്ന ചിത്രീകരണത്തിലിരിക്കുന്ന തരുൺ മൂർത്തി ചിത്രം, മമ്മൂട്ടി കേന്ദ്രകഥാപാത്രം ചെയ്യുന്ന ബസൂക്ക, സൂര്യയുടെ വരാനിരിക്കുന്ന ബി​ഗ് ബജറ്റ് ചിത്രം  കങ്കുവാ എന്നിവയുടെ എഡിറ്ററായിരുന്നു നിഷാദ് യൂസുഫ്.

2022ൽ ടൊവിനോ, ലുക്മാൻ അവറാൻ ചിത്രമായ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിനാണ് നിഷാദിന് മികച്ച ചിത്രസംയോജകനുളള സംസ്ഥാന അവാർഡ് ലഭിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക