17
Nov 2025
Sat
17 Nov 2025 Sat
farah khan

Farah khan കൊറിയോഗ്രാഫറും ചലച്ചിത്ര നിര്‍മാതാവുമായ ഫറാ ഖാന്‍ നര്‍മം ചാലിച്ച് പലതും വെട്ടിത്തുറന്നു പറയുന്ന കൂട്ടത്തിലാണ്. അഭിനയ രംഗത്ത് ഒരു കൈനോക്കിയതിനെ കുറിച്ച് ട്വിങ്കിള്‍ ഖന്നയുടെയും കജോളിന്റെയും ചാറ്റ് ഷോയായ ‘ടൂ മച്ചി’ന്റെ പുതിയ എപ്പിസോഡില്‍ ഫറാ തുറന്നു സംസാരിച്ചിരുന്നു. 2012-ല്‍ ‘ഷിറിന്‍ ഫര്‍ഹാദ് കി തോ നികല്‍ പഡി’ എന്ന ചിത്രത്തിലൂടെയാണ് ഫറ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേ കുറിച്ച് ഫറാ പറഞ്ഞതിങ്ങനെ:

”സത്യം പറഞ്ഞാല്‍, ഞാനെന്തിനാണത് ചെയ്തതെന്ന് എനിക്കറിയില്ല. വെറുതെ ഇരിക്കുകയായിരുന്നു എന്ന് തോന്നുന്നു, അപ്പോഴാണ് ബോമന്‍ ഇറാനി എന്നെ വിളിച്ചത്. സഞ്ജയ് ലീല ബന്‍സാലി വീട്ടില്‍ വന്ന് ‘ഞാന്‍ എല്ലാ ദിവസവും സെറ്റിലുണ്ടാകും’ എന്ന് പറഞ്ഞു. ബോമന്റെ കൂടെ ജോലി ചെയ്യുന്നത് നല്ലതായിരുന്നു. അങ്ങനെ ഞാനൊരു നടിയായി, പക്ഷേ ഇതെനിക്ക് പറ്റിയ പണിയല്ലെന്ന് ഞാന്‍ തീരുമാനിച്ചു. വെറുതെ ഇരുന്നുള്ള കാത്തിരിപ്പിനെ ഞാന്‍ വെറുത്തു.”- ഫറ പറഞ്ഞു.

ALSO READ: റേഷന്‍ കാര്‍ഡ് തരം മാറ്റാന്‍ വീണ്ടും അവസരം; 17 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം

ബോറടി മാറ്റാന്‍ അവിഹിത ബന്ധം

ഈ സംസാരത്തിനിടയിലാണ് സെറ്റുകളിലെ അവിഹിത ബന്ധത്തിന്റെ കാരണത്തെക്കുറിച്ച് ഫറാ പറയുന്നത്. ആളുകള്‍ക്ക് സെറ്റില്‍ വെച്ച് അവിഹിത ബന്ധങ്ങള്‍ ഉണ്ടാകുന്നത് വെറും ബോറടി കൊണ്ടാണെന്ന് തനിക്കപ്പോള്‍ മനസ്സിലായി. അത് ബോമനോട് പറഞ്ഞെന്നും ഫറ കൂട്ടിച്ചേര്‍ത്തു. സെറ്റിലെ ബന്ധങ്ങളെക്കുറിച്ചുള്ള സംഭാഷണത്തില്‍ ട്വിങ്കിളും കജോളും അനന്യ പാണ്ഡെയും ഫറയ്‌ക്കൊപ്പം ചേര്‍ന്നു.

അവിഹിത ബന്ധം മറച്ചുവയ്ക്കാന്‍ പ്രായമായവര്‍ മിടുക്കര്‍

അവിഹിത ബന്ധങ്ങള്‍ മറച്ചുവെക്കാന്‍ ചെറുപ്പക്കാരേക്കാള്‍ പ്രായമായവരാണ് മിടുക്കരെന്ന അഭിപ്രായത്തോട് ട്വിങ്കിളും ഫറയും അനന്യയും യോജിച്ചു. ”പ്രായമായവരാണ് കൂടുതല്‍ മിടുക്കര്‍, ഒരുപാട് ശീലിച്ചവരാണ്”-എന്നായിരുന്നു ട്വിങ്കിളിന്റെ അഭിപ്രായം. എന്നാല്‍, കജോള്‍ ഇതിനോട് വിയോജിച്ചു, ”ചെറുപ്പക്കാരാണ് അവിഹിത ബന്ധങ്ങള്‍ ഉള്‍പ്പെടെ, എല്ലാ കാര്യങ്ങളും മറച്ചുവെക്കാന്‍ കൂടുതല്‍ മിടുക്കര്‍.”-എന്നാണ് കജോളിന്റെ അഭിപ്രായം. പക്ഷേ, സോഷ്യല്‍ മീഡിയയുടെ ഈ കാലഘട്ടത്തില്‍, എന്തായാലും എല്ലാം പുറത്തുവരുമെന്നായിരുന്നു അനന്യയുടെ പക്ഷം.