17
Nov 2025
Sat
17 Nov 2025 Sat
kerala ration shop

Kerala ration card തിരുവനന്തപുരം: മുന്‍ഗണനേതരവിഭാഗത്തില്‍പ്പെട്ട വെള്ള, നീല റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ (പിങ്ക്) വിഭാഗത്തിലേക്ക് തരം തരം മാറ്റുന്നതിന് നവംബര്‍ 17 മുതല്‍ ഓണ്‍ലൈനായി വീണ്ടും അപേക്ഷിക്കാന്‍ അവസരം. അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ (ecitizen.civilsupplieskerala.gov.in) വഴിയോ അപേക്ഷ സമര്‍പ്പിക്കാം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുന്‍ഗണനാ കാര്‍ഡുകള്‍ 6.5 ലക്ഷം കടന്നു

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം തരം മാറ്റിയതും പുതിയതുമുള്‍പ്പെടെയുള്ള മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളുടെ എണ്ണം 6.5 ലക്ഷം കടന്നതായി അധികൃതര്‍ അറിയിച്ചു. അര്‍ഹരായവര്‍ക്ക് മുന്‍ഗണന ഉറപ്പാക്കിക്കൊണ്ടുള്ള റേഷന്‍ കാര്‍ഡ് വിതരണം ഊര്‍ജിതമാക്കിയതോടെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്കാണ് ഇത് വലിയ ആശ്വാസമായിരിക്കുന്നത്. 28,300 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളുടെ വിതരണോദ്ഘാടനം ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ഈ മാസമാണ് നിര്‍വഹിച്ചത്.

രോഗികള്‍ക്ക് മുന്‍ഗണന

അര്‍ഹതപ്പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കി റേഷന്‍ കാര്‍ഡ് വിതരണം ഊര്‍ജിതമാക്കിയതിലൂടെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്കാണ് വലിയ ആശ്വാസമായത്. വൃക്ക, കരള്‍, ഹൃദ്രോഗമുള്ളവര്‍, കാന്‍സര്‍ ബാധിതര്‍ തുടങ്ങിയ രോഗാവസ്ഥയിലുള്ളവര്‍ക്ക് അപേക്ഷ ലഭിച്ച് 24 മണിക്കൂറിനകം പരിശോധന പൂര്‍ത്തിയാക്കി കാര്‍ഡ് നല്‍കുന്നുണ്ട്. ഇത് അടിയന്തര സഹായം ആവശ്യമുള്ളവര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.

സഞ്ചരിക്കുന്ന റേഷന്‍ കടകള്‍

കേരളത്തിലെ 142 ആദിവാസി ഉന്നതികളില്‍ സര്‍ക്കാരിന്റെ സഞ്ചരിക്കുന്ന റേഷന്‍ കടകളുണ്ട്. കൂടാതെ അഗതി മന്ദിരങ്ങളിലും അനാഥാലയങ്ങളിലും ഭക്ഷ്യധാന്യം സൗജന്യമായി എത്തിക്കുന്നു.

വിലക്കയറ്റത്തില്‍ നിന്ന് ആശ്വാസം

1,631 സപ്ലൈകോ വില്‍പനശാലകളിലൂടെ സബ്സിഡി ഉല്‍പ്പന്നങ്ങള്‍ ന്യായവിലയ്ക്ക് എല്ലാ കാര്‍ഡ് ഉടമകള്‍ക്കും ലഭ്യമാക്കുന്ന സാഹചര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങളിലൂടെ വിലക്കയറ്റത്തില്‍ നിന്ന് ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ കഴിഞ്ഞുവെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.