എറണാകുളം വരാപ്പുഴയിൽ യുവാവിനെയും നാല് വയസുള്ള മകനെയും വാടകവീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണംതുരുത്തിൽ സിപി കലുങ്കിനു സമീപം വാടകയ്ക്കു താമസിക്കുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി ഷെരീഫ് (45), മകൻ ഷിഫാഫ് എന്നിവരാണ് മരിച്ചത്. മകനെ കൊലപ്പെടുത്തിയ ശേഷം ഷെരീഫ് ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയുമായിട്ടുള്ള വാക്ക് തർക്കമാണ് കൃത്യത്തിന് പിന്നിലെന്നാണ് വിവരം.
|
വരാപ്പുഴ പോലീസ് എത്തിയാണ് വീടിന്റെ വാതിൽ തുറന്നത്. ഒരുമാസം ആവുന്നതേയുള്ളൂ കുടുംബം ഇവിടെ താമസത്തിനെത്തിയിട്ട്. വരാപ്പുഴ പോലീസും ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇരുവരുടെയും മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





