05
Apr 2025
Fri
05 Apr 2025 Fri
father arrested for burning son with hot iron rod

കളിക്കാന്‍ പോയതിന് മകനെ ഇരുമ്പുകമ്പി ചൂടാക്കി പൊള്ളിച്ച അച്ഛന്‍ അറസ്റ്റില്‍. കൊല്ലം പത്തനാപുരത്താണ് സംഭവം. പത്തനാപുരം കാരമ്മൂട് സ്വദേശി വിന്‍സുകുമാര്‍ ആണ് 11കാരനായ മകനെ ക്രൂരമായി ഉപദ്രവിച്ചതിന് അറസ്റ്റിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ പോയതിനായിരുന്നു ഇയാള്‍ മകനെ പൊള്ളിച്ചത്. കുട്ടിയുടെ തുടയിലും കാല്‍മുട്ടിന് താഴെയും സാരമായി പൊള്ളലേല്‍ക്കുകയുണ്ടായി. മകനില്‍ നിന്നും അമ്മയില്‍ നിന്നും മൊഴിയെടുത്ത ശേഷമാണ് വിന്‍സുകുമാറിനെ അറസ്റ്റ് ചെയ്തത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക