മദ്യപിച്ച് വഴക്കുണ്ടാക്കിയ മകനെ പട്ടികയ്ക്ക് അടിച്ചുകൊന്ന അച്ഛന്‍ അറസ്റ്റില്‍. തൃശൂര്‍ വള്ളിവട്ടം ബ്രാലത്ത് ആണം സംഭവം. ആലപ്പുഴ വീട്ടില്‍ ബാബു(59) നെയാണ് മകന്‍ ബൈജുവി(39)നെ അടിച്ചുകൊന്ന കേസില്‍ ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.(father arrested for killing drunken son in trissur)
|
ഈ മാസം 10നായിരുന്നു സംഭവം. മദ്യപിച്ച് എത്തിയ ബൈജുവും ബാബുവും തമ്മില്‍ വീട്ടില്‍ വെച്ച് തര്‍ക്കത്തിലാവുകയും അച്ഛന്‍ മകനെ പട്ടിക കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ ബൈജുവിനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലേക്കും മാറ്റിയെങ്കിലും ചികില്‍സയിലിരിക്കെ മരിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് ബാബുവിനെ അറസ്റ്റ് ചെയ്തത്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





