26
Jul 2024
Sun
26 Jul 2024 Sun
father arrested for raping 16 year old daughter

16കാരിയായ മകളെ പീഡിപ്പിച്ച 40കാരനായ അച്ഛനെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് നടപടി. വയനാട് പടിഞ്ഞാറ സ്വദേശിയാണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീട്ടിൽ ഭാര്യ ഇല്ലാത്ത സമയത്തായിരുന്നു പ്രതി മകളെ പീഡിപ്പിച്ചത്. പെൺകുട്ടി ക്ലാസ് അധ്യാപികയോട് പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് കുട്ടിക്ക് കൗൺസിലിങ് നടത്തുകയും ചൈൽഡ് ലൈനിൽ ബന്ധപ്പെടുകയും ചെയ്തിരുന്നു.

അമ്മയുടെ പരാതിയിൽ പോലീസ് പ്രതിക്കെതിരേ പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക