കളമശ്ശേരിയില്‍ 11കാരനായ മകന്റെ കൈ അച്ഛന്‍ തല്ലിയൊടിച്ചു. തല വെള്ളത്തില്‍ മുക്കിപ്പിടിക്കുകയും ചെയ്യുകയുണ്ടായി. ജോമട്രി ബോക്‌സ് കാണാതെ പോയതിന്റെ പേരിലായിരുന്നു അതിക്രമം. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അച്ഛന്റെ പേരില്‍ കളമശ്ശേരി പോലീസ് കേസെടുത്തു.
|
കഴിഞ്ഞ ദിവസമാണ് സംഭവം. വീടിനു പുറത്തു കിടന്ന കവുങ്ങിന്റെ കഷ്ണം കൊണ്ടാണ് ഇയാള്‍ കുട്ടിയെ തല്ലിയത്. ബോക്സ് കാണാനില്ലെന്ന് മകന്‍ പറഞ്ഞയുടന്‍ പിതാവ് കവുങ്ങിന്‍ കഷ്ണം കൊണ്ടുവന്ന് മര്‍ദ്ദിക്കുകയായിരുന്നു. കൈക്ക് വേദനയുണ്ടെന്ന് പരാതിപ്പെട്ട മകനെ അച്ഛന്‍ ആശുപത്രിയിലെത്തിച്ചു ചികില്‍സ ലഭ്യമാക്കുകയും ചെയ്തു.
കുട്ടിയില്‍ നിന്ന് വിവരമറിഞ്ഞ ആശുപത്രി അധികൃതര്‍ ഇക്കാര്യം പോലീസില്‍ അറിയിച്ചു. പോലീസ് ചോദിച്ചപ്പോള്‍ കുട്ടി ഇക്കാര്യം തുറന്നുപറയുകയും ചെയ്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





