കോട്ടയത്ത് സ്വത്ത് തർക്കത്തെ തുടർന്ന് മകനെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പിതാവ് തൂങ്ങി മരിച്ചു. വള്ളിച്ചിറ വെട്ടുകാട്ടിൽ ചെല്ലപ്പൻ (74) ആണ് മരിച്ചത്. ചെല്ലപ്പൻ കുത്തേറ്റ മകൻ ശ്രീജിത്ത് ചികിത്സയിലാണ്.
|
വസ്തു കൈമാറ്റവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ നേരത്തെയും തർക്കമുണ്ടായിരുന്നു. നാട്ടുകാർ ശ്രീജിത്തിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ സമയത്ത് ചെല്ലപ്പൻ തൂങ്ങിമരിക്കുകയായിരുന്നു.ചെല്ലപ്പന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായാണ് വിവരം. പാലാ പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





