03
Nov 2023
Wed
03 Nov 2023 Wed

നിരന്തരം വഴക്കുണ്ടാക്കുന്ന മരുമകനെ ഭാര്യാപിതാവ് വെട്ടിവീഴ്ത്തി. ഇടുക്കി കഞ്ഞിക്കുഴി – പഴയരിക്കണ്ടത്താണ് സംഭവം. പഴയരിക്കണ്ടത്തിനു സമീപം വടക്കേത്തൊട്ടി സ്വദേശി ഞവരക്കാട്ട് ജിബിനാ(36)ണ് വെട്ടേറ്റത്. കൈക്കും കാലിനും വെട്ടേറ്റ ജിബിനെ ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവത്തില്‍ ജിബിന്റെ ഭാര്യ ആതിരയുടെ പിതാവ് പഴയരിക്കണ്ടം മഴുക്കാവില്‍ സുമോദിനെ(54)കഞ്ഞിക്കുഴി സിഐ സാം ജോസിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. ആതിരയുമായി ജിബിന്‍ കലഹം പതിവായിരുന്നു. നാലു വര്‍ഷം മുമ്പ് വിവാഹിതരായ ദമ്പതികള്‍ക്കു രണ്ടു കുട്ടികളുണ്ട്.

കഴിഞ്ഞ 24ന് ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് ആതിര സ്വന്തം വീട്ടിലേക്കുപോയി. ഇത് ചോദിക്കാനായി ഭാര്യാവീട്ടില്‍ ചെന്നതായിരുന്നു ജിബിന്‍. തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടാവുകയും സുമോദ് ജിബിനെ വെട്ടുകയുമായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക