പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ച അച്ഛനും മകനും അറസ്റ്റിൽ. വയനാട് മേപ്പാടി വടുവൻചാൽ കാടാശ്ശേരി അമ്പലശ്ശേരി വീട്ടിൽ അലവി (69)യും മകൻ നിജാസു(26)മാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാവാത്ത കുട്ടിയെ നിരന്തരം പീഡിപ്പിച്ച ഇരുവരും പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
|
ഇരുവർക്കുമെതിരേ ഇന്ത്യൻ ശിക്ഷാനിയമം, പോക്‌സോ നിയമനം എന്നിവയിലെ വകുപ്പുകൾ പ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
മേപ്പാടി പോലീസ് ഇൻസ്പെക്ടർ ബി കെ സിജുവിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ കെ കെ വിപിൻ, ഹഫ്‌സ്, ഷമീർ, ഷബീർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


