19
Aug 2025
Sat
19 Aug 2025 Sat
father son duo arrested with 10 kg Ganja

10 കിലോ ക‍ഞ്ചാവുമായി അച്ഛനും മകനും പിടിയിൽ. പാലക്കാട് നെന്മാറ വിത്തനശേരിയിൽ ആണ് സംഭവം. ചാത്തമംഗലം സ്വദേശികളായ സെന്തിൽ കുമാർ(53), മകൻ കാർത്തിക്(23) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ടോടെയാണ് കൊല്ലംകോട് വടക്കഞ്ചേരി സംസ്ഥാനപാതയിൽ വിത്തനശ്ശേരിക്ക് സമീപത്തു വച്ച് ഇരുവരും പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ സമയത്ത് ഇവർ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നെന്മാറ എക്സൈസ് ഇൻസ്പെക്ടർ പി സുരേഷിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫിസർമാരായ പ്രവീൺ കെ വേണുഗോപാൽ, കെ സാബു, കെ ആനന്ദ്, സീ സനോജ്, ജെ അജീഷ്, ആർ രാജേഷ്, വി ഷീജ, എന്നിവരുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് ഇവരെ പിടികൂടിയത്.

ALSO READ: ആദ്യം തോറ്റു പിന്നെ ജയിച്ചു, പിന്നെയും തോറ്റു; ഒടുവില്‍ സുപ്രിംകോടതി ഇവിഎമ്മുകള്‍ വരുത്തിച്ചു വോട്ടെണ്ണിയപ്പോള്‍ ജയമുറപ്പിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക