മൂന്നാമത് ജനിച്ച മകളെ കഴുത്ത് ഞെരിച്ചുകൊന്ന് അച്ഛന്‍. മുംബൈയിലാണ് സംഭവം. നാല്‍പതുകാരനായ സഞ്ജയ് കോകറെയാണ് നാലുമാസം മാത്രം പ്രായമുള്ള മകളെ കഴുത്തുഞെരിച്ചുകൊന്നത്. ഭാര്യ ഷൈലജ ജോലിക്കു പോയ സമയത്തായിരുന്നു ഇയാള്‍ കൃത്യം നടത്തിയത്.
|
ജോലി കഴിഞ്ഞു വീട്ടിലെത്തിയ ഷൈലജ കാണുന്നത് അനക്കമില്ലാതെ കിടക്കുന്ന കുഞ്ഞിനെയാണ്. കുഞ്ഞിന് പെട്ടെന്ന് സുഖമില്ലാതെ വന്നുവെന്നാണ് സഞ്ജയ് ഭാര്യയോടു പറഞ്ഞത്. ഉടന്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചുവെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചു.
മൂന്നാമത് കുഞ്ഞ് ജനിച്ചതില്‍ ഭര്‍ത്താവിന് അതൃപ്തി ഉണ്ടായിരുന്നുവെന്ന് അറിയാവുന്ന ഷൈലജയക്ക് കുഞ്ഞിന്റെ മരണത്തില്‍ സംശയം തോന്നുകയും വിവരം പോലീസിനെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുകയും മരണകാരണം വ്യക്തമാവുകയും ചെയ്തു. പോലീസ് സഞ്ജയിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.
ALSO READ: രണ്ടുദിവസം പ്രായമുള്ള പെൺകുഞ്ഞിനെ മുത്തശ്ശി കഴുത്തുഞെരിച്ചുകൊന്നു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





