07
Jun 2024
Fri
07 Jun 2024 Fri
fifth under construction bridge collapsed in bihar in last nine days

ബിഹാറിൽ നിർമാണത്തിലിരിക്കുന്ന പാലം തകർന്നുവീണു. ബിഹാറിൽ കഴിഞ്ഞ 9 ദിവസത്തിനിടെ തകരുന്ന അഞ്ചാമത്തെ പാലമാണിത്. മധുബാനി മേഖലയിലാണ് ഏറ്റവും ഒടുവിലായി നിർമാണം പുരോ​ഗമിക്കുന്ന പാലം തകർന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2021ൽ നിർമാണമാരംഭിച്ചതാണ് ഈ പാലം. മൂന്നുകോടി രൂപയാണ് ഇതിനകം പാലത്തിനായി ചെലവഴിച്ചത്. നദിയിൽ വെള്ളമുയർന്നതോടെ 25 മീറ്റർ നീളമുള്ള തൂൺ തകരുകയും പാലം നിലംപൊത്തുകയുമായിരുന്നു.

ജൂൺ 22ന് സിവനിലെ ​ഗന്ദക് കനാൽ പാലവും ജൂൺ 19ന് അരാരിയിലെ ബക്ര നദിക്കു കുറുകെയുള്ള പാലവുമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ തകർന്നുവീണത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക