29
Jul 2025
Mon
29 Jul 2025 Mon
fighter jet crashed on college kills 19

പോര്‍വിമാനം കോളജിനു മുകളില്‍ തകര്‍ന്ന് വീണ് വിദ്യാര്‍ഥികളടക്കം 19 മരണം. നൂറിലേറെ പേര്‍ക്ക് പരിക്ക്. ബംഗ്ലാദേശിലാണ് അപകടം. ബംഗ്ലാദേശ് വ്യോമ സേനയുടെ പോര്‍വിമാനമാണ് തകര്‍ന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മരിച്ചവരില്‍ 16 പേര്‍ വിദ്യാര്‍ഥികളും രണ്ട് പേര്‍ അധ്യാപകരും ഒരാള്‍ പൈലറ്റുമാണ്. ലഫ്റ്റനന്റ് മുഹമ്മദ് തൗകിര്‍ ഇസ് ലാം ആണ് മരിച്ച പൈലറ്റ്.

ചൈനീസ് ജെ 7 പോര്‍വിമാനത്തിന്റെ നൂതന മോഡലായ എഫ് 7ബിജിഐ ആണ് തകര്‍ന്നുവീണത്. പരിശീലന പറക്കലിനിടെയാണ് അപകടം.

ALSO READ: അതുല്യയുടെ മരണത്തില്‍ ഭര്‍ത്താവ് സതീഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക