21
Feb 2023
Wed
21 Feb 2023 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: സിനിമ, സീരിയൽ, നാടകനടൻ കാലടി ജയൻ അന്തരിച്ചു. 77 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ പിആർഎസ് ഹോസ്പിറ്റലിൽ ആയിരുന്നു അന്ത്യം. 72 വയസ്സായിരുന്നു.

കൈരളി ടിവിയിൽ സംപ്രേഷണം ചെയ്ത കാര്യം നിസ്സാരം എന്ന പരമ്പരയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയിരുന്നു. അർത്ഥം, മഴവിൽക്കാവടി, സിബിഐ ഡയറിക്കുറിപ്പ്, തലയണമന്ത്രം, ജാഗ്രത, കളിക്കളം, ചെറിയ ലോകവും വലിയ മനുഷ്യരും, വ്യൂഹം, ഏകലവ്യൻ, ജനം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

അമ്പതോളം നാടകങ്ങളിലും നൂറിൽ അധികം സീരിയലുകളിലും അഭിനയിക്കുകയും പത്തിലധികം സീരിയലുകളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.