19
Aug 2026
Wed
19 Aug 2026 Wed
Financial Adviser At Union Ministry Arrested For Taking Rs 10-Lakh Bribe

ന്യൂഡല്‍ഹി: കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തില്‍ ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫ് അക്കൗണ്ട്‌സ് ആയി സേവനമനുഷ്ഠിച്ചിരുന്ന ഉദ്യോഗസ്ഥന്‍ കൈക്കൂലി കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐയുടെ പിടിയിലായി. ഇന്റേണല്‍ ഫിനാന്‍ഷ്യല്‍ അഡൈ്വസറായി (ഐഎഫ്എ) പ്രവര്‍ത്തിച്ചിരുന്ന 2020 ബാച്ച് ഇന്ത്യന്‍ സിവില്‍ അക്കൗണ്ട്‌സ് സര്‍വീസ് ഉദ്യോഗസ്ഥന്‍ സന്ദീപ് ആണ് അറസ്റ്റിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്വകാര്യ കമ്പനിയുടെ കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട ഫയല്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ വ്യാപാരിയില്‍ നിന്ന് 15 ലക്ഷം രൂപയാണ് സന്ദീപ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. പിന്നീട് ചര്‍ച്ചകള്‍ക്കൊടുവില്‍ 10 ലക്ഷം രൂപ വാങ്ങാന്‍ സമ്മതിക്കുകയായിരുന്നു.
ചൊവ്വാഴ്ച സിബിഐ വിരിച്ച വലയില്‍ ഭാര്യ മുഖേന 10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ കൈയോടെ പിടികൂടിയത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് സിബിഐ വക്താവ് അറിയിച്ചു.

ALSO READ: ഹോക്കി ലോകകപ്പ് 2026: പാകിസ്താനെ തകർത്ത് ഇന്ത്യ അടുത്ത റൗണ്ടിൽ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക