ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈ അടക്കമുള്ള വിവിധ മേഖലകളില്‍ കനത്ത മഴ. പുതുച്ചേരിക്ക് സമീപം ഫിന്‍ജാല്‍ ചുഴലിക്കാറ്റ് തീരംതൊട്ടിട്ടുണ്ട്. മൂന്നോ നാലോ മണിക്കൂറുകൊണ്ട് ഫിന്‍ജാല്‍ തമിഴ്നാട് തീരം കടന്നുപോവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മഴയെ തുടര്‍ന്ന് ചെന്നൈ നഗരമടക്കം വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്. വെള്ളത്തില്‍ മുങ്ങിയ എടിഎം കൗണ്ടറില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിക്കുകയും ചെയ്തു.
|
മഴ ശക്തമായതോടെ ചെന്നൈ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. 100 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഞായര്‍ പുലര്‍ച്ചെ നാലുവരെയാണ് വിമാനത്താവളം അടച്ചിരിക്കുന്നത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവയ്ക്കുകയോ വൈകുകയോ ചെയ്തിരിക്കുകയാണെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫിന്‍ജാല്‍ ചുഴലിക്കാറ്റ് വൈകുന്നേരത്തോടെ കരതൊടുന്ന സാഹചര്യത്തില്‍ വടക്കന്‍ തമിഴ്നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാ തീരം തുടങ്ങിയ മേഖലകളില്‍ ചുഴലിക്കാറ്റ് റെഡ് മെസ്സേജ് പുറപ്പെടുവിച്ചിരുന്നു.
ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, കല്ലുറിച്ചി, കടലൂര്‍, പുതുച്ചേരി ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളില്‍, തെക്കന്‍ ആന്ധ്രാപ്രദേശിലും വടക്കന്‍ തീരത്തും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





