06
Aug 2023
Sun
06 Aug 2023 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആലപ്പുഴ: ചേര്‍ത്തല മാര്‍ക്കറ്റില്‍ ഇന്ന് പുലര്‍ച്ചെ വന്‍ തീപിടിത്തം. നടക്കാവിലെ ദാമോദര പൈ എന്ന വസ്ത്രശാലയ്ക്ക് പുലര്‍ച്ചെ മൂന്നരയോടെയാണ് തീപിടിച്ചത്. വിവരമറിഞ്ഞ് അഞ്ച് അഗ്‌നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ തീയണച്ചു. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടത്തിന്റെ കാരണമെന്ന് സംശയിക്കുന്നു.

അപകടത്തില്‍ കടയുടെ ഇരുനിലകളും പൂര്‍ണമായും കത്തി നശിച്ചു. അഞ്ച് യൂണിറ്റ് അഗ്‌നിശമന സേന സ്ഥലത്തെത്തി. തീ ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. കോടികളുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രഥമിക വിലയിരുത്തല്‍.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക